പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1960ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു.1954ൽ മാതൃഭൂമി വാരികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് സുശീല മിശ്ര ഈ കൃതിയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായിനാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായിവര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും അനുഭവങ്ങളെയും നോക്കിക്കാണാൻ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതു തായി അഭിസംബോധന ചെയ്യാനാവൂ.