മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ മേയ് 23, 1945 – ജനുവരി 24, 1991.ഒരിടത്തൊരു ഫയൽവാൻ , അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ , തൂവാനത്തുമ്പികൾ , മൂന്നാം പക്കം അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. സംവിധായകൻ ഭരതനോടൊപ്പം നിരവധി മികച്ച ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട് ഇദ്ദേഹം. പ്രേക്ഷകരെ മാനസികമായി വേട്ടയാടുന്നത് പോലെയുള്ള ക്ലൈമാക്സുകളാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് അധികവും അവയുടെ തിരക്കഥകൾ .