ഈശം, കേനം, കഠം, മുണ്ഡകം, പ്രശ്നം, ഐതരേ യം, തൈത്തിരീയം, കൗഷീതം, ഛാന്ദോഗ്യം, ശ്വേതാ ശ്വതം, ബൃഹദാരണ്യകം എന്നീ പതിനൊന്ന് ഉപനി ഷത്തുകളുടെ പ്രൗഢമായ വ്യാഖ്യാനസമാഹാരം.-----------------സുപ്രസിദ്ധ ഭാരതീയവിദ്യാവിചക്ഷണനായിരുന്ന, ഭാരതീയ വിദ്യാപഠനശാഖയുടെ ആദ്യപഥികരിലൊരാൾ തന്നെയായ ഫ്രെഡറിക്ക് മാക്സ് മുള്ളറുടെ (1823-1900) പ്രധാനകൃതികളിലൊന്നാണ് പതിനൊന്നു മുഖാപനിഷത്തുകളുടെ ആംഗല വിവർത്തനം. അതിന്റെ മലയാള വിവർത്തനമാണ് ഈ ഗ്രന്ഥം. ദശോപനിഷത്തുകൾ എന്നു പ്രസിദ്ധമായ ഈശം (ഈശാ വാസ്യം), കേനം, കഠം, മുണ്ഡകം, മാണ്ഡൂക്യം, പ്രശ്നം, ഐതരേയം, തൈത്തിരീയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ഉപനിഷത്തുകളെല്ലാം ശ്രീശങ്കരന്റെ വ്യാഖ്യാനത്തോടുകൂടി സംസ്കൃതത്തിൽ ഓരോന്നായും ഒന്നിച്ചും അച്ചടിച്ചിട്ടുള്ളതിന്റെ പല പതിപ്പുകൾ ലഭ്യമാണ്. ഇംഗ്ലീഷിലും മറ്റു പല വിദേശഭാഷകളിലും ഇന്ത്യയിലെ ഒട്ടെല്ലാ പ്രാദേശികഭാഷകളിലും ഇവ ഏതെങ്കിലും തരത്തിൽ പ്രകാശിതമാണെന്നറിയുന്നു. ദശോപനിഷത്തുകൾക്കു പുറമെ ശ്വേതാശ്വതരോപനിഷത്തിനും ശ്രീശങ്കരൻ ഭാഷ്യമെഴുതി യിട്ടുണ്ടെന്നു പറയപ്പെടുന്നു. മാക്സ് മുള്ളർക്ക് കിട്ടിയ വിവരമനു സരിച്ച് ശ്രീശങ്കരൻ കൗഷീതക്യുപനിഷത്തിനും വ്യാഖ്യാനമെഴുതി യിട്ടുണ്ടെന്നു മനസ്സിലാകുന്നു. അല്ലെങ്കിൽ തന്റെ ഉപനിഷത്തർജ്ജമ യിൽ അതിനെക്കൂടി അദ്ദേഹം ഉൾപ്പെടുത്താനിടയില്ല. ആദിശങ്കരാ ചാര്യർ തിരഞ്ഞെടുത്ത പതിനൊന്ന് ഉപനിഷത്തുകളെന്ന് ഈ പുസ്തകത്തിന്റെ പുറംചട്ടയിൽ കൊടുത്തിട്ടുണ്ട്. മുൻപറഞ്ഞ ദശോ പനിഷത്തുകളിൽ മാണ്ഡൂക്യത്തെ അദ്ദേഹം തർജ്ജമയ്ക്കെടുത്തിട്ടില്ല. കൗഷീതകിയെ സ്വീകരിക്കുന്നുമുണ്ട്. ശ്വേതാശ്വതരത്തെയും ഉൾപ്പെടുത്തി അങ്ങനെ ആകെ പതിനൊന്ന് ഉപനിഷത്തുക്കളാണ് മാക്സ് മുള്ളർ തന്റെ ഉപനിഷത്തുകൾ എന്ന വിവർത്തനഗ്രന്ഥത്തിൽ ഉൾപ്പെടുത്തുന്നത്.