ബലികുടീരങ്ങളുടെ കഥ പറയുന്ന ഒരു നോവൽ വരും തലമുറകൾക്കായി ഇവിടെ രചിക്കപ്പെട്ടിരിക്കുന്നു. എണ്ണമറ്റ കഥാപാത്രങ്ങളുമായി ജീവസ്സുറ്റ ഒരു രചന അർത്ഥപൂർണ്ണമായ വായനകൾക്കും നീണ്ട ഗവേഷണ ചോദ്യമാകട്ടെ കപടമായ ആഭിജാത്യങ്ങളിൽ വിഹരിക്കുന്ന എഴുത്തുസമൂഹത്തോടാണ്. ഇവിടെ കെ.വി. മോഹൻകുമാർ എന്ന എഴുത്തുകാരൻ തനിക്കു ചുറ്റുമുള്ള കാലത്തിന്റെയും ദേശത്തിന്റെയും സ്പന്ദനങ്ങൾ രേഖപ്പെടുത്തുന്ന ചരിത്രപരമായ ചുമതല നിർവഹിച്ചുകഴിഞ്ഞിരിക്കുന്നു. ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനകലയാണ് ഉഷ്ണരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെയും കാലത്തെയും വീണ്ടെടുക്കുക എന്നാ മഹനീയ ദൗത്യവും ഈ നോവല്‍ നിര്‍വഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. മലയാളനോവല്‍ സാഹിത്യത്തിന് ഒരു നാഴികക്കല്ലാണ് ഉഷ്ണരാശി.ചെഗുവേരയുടെ മുഖവടിവുള്ള ഒരാൾ ഈ താളുകളിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. നിരഞ്ജൻ. അയാൾ മാവോവാദിയാണ്. ഛത്തീസ്ഗഢിലെ വെടിവെപ്പിൽ മരിച്ചുവീണയാൾക്ക് 'ചെ'യുടെ മുഖവടിവുണ്ടോ എന്ന സന്ദേഹവും നോവൽ ഉയർത്തുന്നു.