1860 മുതൽ 1900 വരെ ചിത്രകാരനായ രാജാ രവിവർമ്മ നടത്തിയ യാത്രകളിൽനിന്ന്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ രാജകീയതയുടെ ഒരു പുതിയ മുഖം കണ്ടെത്തുകയാണ് മനു എസ് പിള്ള. ഇന്ത്യൻ മഹാരാജാക്കന്മാരും നാട്ടുരാജ്യങ്ങളും അതിരുകടന്ന ആഡംബര ജീവിതശൈലിയിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്ന തെറ്റായ ധാരണ പൊളിച്ചെഴുതുകയാണിവിടെ. തിരുവിതാംകൂർ (കേരളം), പുതുക്കോട്ട (തമിഴ്‌നാട്), മൈസൂർ (കർണാടക), ബറോഡ (ഗുജറാത്ത്), മേവാർ (രാജസ്ഥാൻ) എന്നിവിടങ്ങളിലെ യാത്രകളിലൂടെ, അധികാരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചിത്രം കണ്ടെത്തപ്പെടുന്നു. ഉത്തരവാദിത്വവും പുരോഗമനപരവുമായ ഭരണം നിലവിലുണ്ടായിരുന്നിട്ടും ഈ രാജ്യങ്ങൾക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലായെന്ന സത്യം ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ഇന്ത്യൻ രാജവാഴ്ചയെക്കുറിച്ച് ബ്രിട്ടീഷ് രാജ് പകർന്നു നൽകിയ മിഥ്യാധാരണ പുനർവിചിന്തനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന മികച്ച കൃതി.