ആർഷഭാരതസംസ്കൃതിയുടെ ധാർമികവും സൗന്ദര്യാത്മകവുമായ സകല സ്രോതസ്സുകളും ഒന്നായി അലിഞ്ഞുചേർന്ന അനന്തസാഗരമാണ് മഹാഭാരതം. ധർമവിശകലനം സാധ്യമാക്കുന്ന എണ്ണം പറയുവാനാവാത്തത്രയും കഥകളും ഉപകഥകളുമടങ്ങിയ ഇതിഹാസത്തിലെ സുപ്രധാന ജ്ഞാനപരീക്ഷണമാണ് യക്ഷപ്രശ്നം. അത്യന്തം നാടകീയവും ആകാംക്ഷാഭരിതവുമായ യക്ഷപ്രശ്നത്തിന്റെ മലയാളഭാഷയിലെ പ്രഥമ പുനരാഖ്യാനം.