ബെന്യാമിൻ ആടുജീവിതം-അങ്ങനെ ജീവിതത്തിനു പിന്നെയുംചൂടുകാലം വന്നു തണുപ്പുകാലംവന്നു മഴ വന്നു . ആഴ്ചയിൽ ഒരിക്കൽ ട്രക്ക് വന്നു .അറേബയിലെ മലയാളിയുടെ അടിമ ജീ വീതത്തിൻറ്റെ രേഖയായ ഒരു ദുരന്ത കഥ .പുസ്തക പ്രസാധനവും വായനയേയും ധാരണകളെ തിരുത്തിയെഴുതിയ ഭൂഗോളവായനകളിലേക്കും അന്താരാഷ്ട്രവേദികളിലേക്കും കടന്നുവന്ന മലയാളസാഹിത്യത്തിൽ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം.നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവൽ രചനയിലും വായനയിലും വലിയൊരു ചുവടു മാറ്റമായിരുന്നു ബെന്യാമിൻറ്റെ “ആടുജീവിതം' . "ആടുജീവിതം' അത്രമാത്രം കാലികവും സാമഗ്രികവുമായ അവ ബോധ കൃത്യതയോടെയും ഹൃദയദ്രവീകരണശക്തിയോടെയുമാണ് ഗൾഫ് പ്രവാസികളുടെ ഒരു മുഴുവൻ തലമുറയുടെയും ഹൃദയതാള ങ്ങളെ തളച്ചിട്ടത് - അവരുടെ കണ്ണീരും കിനാവും ആശയും നിരാശയും ഭീതിയും സമാധാനവും തോൽവിയും വിജയവും. കേരളീയ വായനാ സമൂഹത്തിൻറ്റെ വിഭിന്നരുചികളെ “ആടുജീവിതത്തിൻറ്റെ രചനാ വൈഭവവും ആഖ്യാനസമൃദ്ധിയും പിടിച്ചടക്കി. ബെന്യാമിന്റെ നോവൽ ആധുനിക മലയാളനോവലിലെ ഒരു നാഴികക്കല്ലായി തീർന്നതിൻറ്റെ മറ്റൊരു മുഖം മാത്രമാണ് അതിൻറ്റെ അതിശയിപ്പിക്കുന്ന പ്രചാരം.