ഇന്ത്യൻ സ്വാതന്ത്ര്യസമരകാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ച ചരിത്രകാരനാണ് ബിപൻ ചന്ദ്ര പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്.പഴയ പഞ്ചാബിൽ ഇപ്പോൾ ഹിമാചൽ പ്രദേശിന്റെ ഭാഗമായ കാംഗ്ര വാലിയിൽ 1928ലായിരുന്നു ബിപിൻ ചന്ദ്രയുടെ ജനനം. ലാഹോറിലെ ഫോർമാൻ ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോർണിയയിലെ സ്‌റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലും ഡൽഹി യൂണിവേഴ്സിറ്റിയിലുമായി ഉപരിപഠനം നടത്തി.ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബിപിൻ ചന്ദ്ര, ചരിത്രമേഖല കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിരന്തര ചെറുത്തു നിൽപ്പു നടത്തി. മാർക്സിസ്റ്റ് ചരിത്ര വിശകലനരീതി ഉപയോഗിച്ച്, റൊമില ഥാപ്പർ, കെ.എൻ. പണിക്കർ, ആർ.എസ്. ശർമ്മ, ഇർഫാൻ ഹബീബ്, സതീഷ് ചന്ദ്ര എന്നിവർക്കൊപ്പം ആധുനിക ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്തുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകി. ഇന്ത്യാ സ്ട്രഗിൾ ഫോർ ഇൻഡിപെൻഡന്റ്സ് എന്ന ബിപൻ ചന്ദ്രയുടെ ഗ്രന്ഥത്തിൽ കയ്യൂർ, മടിക്കൈ, കരിവെള്ളൂർ, ഉദിനൂർ, കൊടക്കാട് തുടങ്ങി വടക്കൻ കേരളത്തിലെ ഗ്രാമീണപോരാട്ടങ്ങളുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്.ആധുനിക ഇന്ത്യാ ചരിത്രത്തെക്കുറിച്ച് പഠിക്കുവാൻ ഈ പുസ്തകം എന്നെ ഏറെ സഹായകമാണ് .