കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു സൈമൺ ബ്രിട്ടോ, ബ്രിട്ടോ റോഡ്രിഗ്സ് എന്നാണു പൂർണ്ണനാമം. സി.പി.ഐ. (എം) നേതാവായിരുന്ന അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചക്രക്കസേരയിലാണ് ചെലവഴിച്ചത്.. 1983 ഒക്‌ടോബർ 14ന് കത്തിക്കുത്തേറ്റ് അരയ്‌ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടു. തുടർന്നുള്ള കാലം മുഴുവൻ അദ്ദേഹം ചക്രക്കസേരയിലായിരുന്നു. എങ്കിലും പൊതുജീവിതത്തിൽ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഇക്കാലത്ത് അദ്ദേഹം ഗ്രന്ഥരചനയും ആരംഭിച്ചു. 'അഗ്രഗാമി' എന്ന നോവലിലൂടെയാണ് അദ്ദേഹം ഗ്രന്ഥരചന തുടങ്ങിയത്. ഇതിന് 2003-ൽ അബുദാബി ശക്തി അവാർഡ് അദ്ദേഹം നേടി..“ഒരു രക്തസാക്ഷിയാണ്. ശ്മശാനം സൂക്ഷിപ്പുകാരൻ അറിയാതെ ആ വാക്ക് രണ്ടുവട്ടം മനസ്സിൽ ഉരുവിട്ടു. അയാളുടെ മുഖത്ത് ഭാവങ്ങൾ മാറിമാറി വന്നു. ചെമന്ന ഗോന്താപ്പൂക്കൾ ചിതയുടെ കാലിൽ സമർപ്പിച്ച് ചിതയുടെ വെളി ച്ചത്തിലൂടെ, കുതിരവാലൻ പുല്ലുകൾക്കിടയിലൂടെ അയാൾ നടന്നുനീങ്ങി. ഒരു ജനതയുടെ ഉയിർപ്പിന്റെ കഥയാണിത്; ഒരു സംസ്കൃതിയുടെയും .