മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ . ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.സാഹിത്യത്തിന് നൂതനാനുഭവം പകര്‍ന്ന എം. മുകുന്ദന്റെ സര്‍ഗ്ഗാത്മകതയും ദര്‍ശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവല്‍.ഒരു കാലത്തു -ഹിപ്പിക്കാലം -ലക്ഷ്യബോധം നഷ്ടപ്പെട്ട നഷ്ടപ്പെടുത്തുന്ന യുവതയുടെ സ്വത്വം തേടിയുള്ള യാത്രയാണിതു ,വളരെ നല്ല നോവല്‍.രമേശ് എന്ന ചെറുപ്പക്കാരന്റെ ഹരിദ്വാറിലേക്ക് ഉള്ള യാത്രയുടെ പശ്ചാത്തലവും തുടർന്ന് യാത്രാനുഭവങ്ങളുമായി നോവൽ ആവിഷ്കരിച്ചിരിക്കുന്നു.പ്രണയവും ആദ്ധ്യാത്മികതയും മിത്തുകളും സമാന്തരമായി പ്രമേയത്തിൽ വന്നെത്തുന്ന സ്ഥിതിവിശേഷം ഇവിടെ പ്രകടമാണ്..നോവലിലെ നായകനായ രമേശ് ഉപയോഗിക്കുന്ന ഭംഗ് പോലെ ലഹരിപിടിപ്പിക്കുന്നതാണ് ഇ നോവേലിന്റ്റെ വായനയും കാരണം രമേശനെയും സുജയെയും ഹരിദ്വാറിനെയും എല്ലാം അവർ വായിച്ചല്ല, അനുഭവിച്ചറിയുകയായിരുന്നു .