ബുദ്ധസമാധിയിലെത്തുംവരെയുള്ള ബുദ്ധവചനങ്ങളും കഥകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ദർശനങ്ങളെ കഥകളിലൂടെയും സംഭവങ്ങളിലൂടെയും അവതരിപ്പിച്ചുകൊണ്ട് ബുദ്ധതത്വസംഹിതയെ ഏറ്റവും ലളിതമായി വായനക്കാരിലേക്കെത്തിക്കാൻ ഈ പുസ്തകത്തിനു കഴിയുന്നു. ലാളിത്യവും ശാന്തിയും നിറഞ്ഞ ഒരു ലോകത്തെ സ്വപ്നം കണ്ട് അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നവർക്ക് ഈ പുസ്തകം ഒരു വഴികാട്ടിയാകും.