കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. ഗവേഷകർക്കും, ചരിത്രവിദ്യാർത്ഥികൾക്കും എല്ലാം ഉപയോഗപ്രദമായ ഗ്രന്ഥമാണിത്. കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി രചിച്ച ഗ്രന്ഥമാണ് ഐതിഹ്യമാല. ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്‍റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്‍റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയുംചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥംഎഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല. മലയാളത്തിൽ ചരിത്രവും പുരാണവും ചൊൽക്കേൾവിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൗതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. എന്നിരുന്നാലും വെറുംസങ്കല്പകഥകൾക്കപ്പുറംഐതിഹ്യമാലയിൽചരിത്രം,വേണ്ടത്രതെളിവുകളില്ലാതെയാണെങ്കിലും,ഇഴപിരിഞ്ഞുകിടക്കുന്നുണ്ട്.പൊതുവേചരിത്രരചനാശീലമില്ലായിരുന്ന കേരളീയസമൂഹത്തിൽ ഈഗ്രന്ഥംഇപ്പോഴുംചരിത്രവിദ്യാർത്ഥികൾക്ക് തള്ളിക്കളയാനാവാത്ത ഒരു അവലംബ ഉപാധിയാണു്. എന്നാൽ ഇതിലെ കെട്ടുകഥകൾ പലതും ചരിത്രമോ ശാസ്ത്രമോ ആയി ബന്ധമില്ലാത്തതാണെങ്കിലും പലരും ഈ കഥകളെ തെറ്റായ അവലംബങ്ങൾ ആയി മറ്റിടങ്ങളിൽ ഉപയോഗിക്കാറുണ്ട്.