'അജ്ഞാതന്റെ കുറിപ്പുകൾ' എന്ന നോവൽ മറ്റേത് ദസ്തയെവ്സ്കി നോവലും പോലെത്തന്നെ മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഒരു പഠന കൃതിയാണ്. തീക്ഷ്ണാനുഭവങ്ങളുടെ സൈബീരിയൻ ജയിൽ വാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരൻ തന്റെ തടവറവാസത്തെക്കു റിച്ച് എഴുതുംമുമ്പ് രചിച്ച രണ്ട് നോവലുകളിൽ ഒന്നാണിത്. മനുഷ്യാ വസ്ഥയുടെ ദുരൂഹമായ സങ്കീർണ്ണതകളാണ് ഇതിലുള്ളത്. വൈകാ രിക സമൃദ്ധിയും ക്ലൈമാക്സും നിറഞ്ഞ നാടകീയ മുഹൂർത്തങ്ങ ളുടെ ധാരാളിത്തമാണ് ഈ നോവലിന്റെ ഒരു പ്രത്യേകത.