ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾമുതൽ സമകാലീന കഥാകൃത്തുക്കൾവരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു.