ഒളിമ്പസ്സിലെ രക്തരക്ഷസ്സ് ഗ്രീസിലെ ഒളിമ്പസ് പർവ്വത നിരകളുടെ താഴ്വരയിൽ നിന്ന് ഗർഭിണികളായ യുവതികളെ കാണാതാകുന്നതും അതിന്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ ഡിറ്റക്റ്റീവ് മാർക്സിൻ എത്തുന്നതുമാണ് കഥയുടെ പശ്ചാത്തലം. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളും ഭയപ്പെടുത്തുന്ന മുഖങ്ങളും ഇരുണ്ട കൈകളും അഴകേറിയ സ്ത്രീ രൂപങ്ങളുമൊക്കെയായി വായനയെ അതിന്റെ അത്യുന്നതിയിൽ എത്തിക്കുന്നു. സൂക്ഷ്മമായ ബുദ്ധിയും നിരീക്ഷണ പാടവവുമുപയോഗിച്ച് അസാധാരണമായ വൈഭവത്തോടെ എവിടെയോ മറഞ്ഞു കിടക്കുന്ന സത്യത്തെ വിദഗ്ധമായി വായനക്കാരന്റെ മുന്നിലെത്തിക്കുമ്പോൾ ആസ്വാദകനുണ്ടാകുന്ന വികാരം.