ബോംബെ മഹാനഗരത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ കാവ്യാത്മകമായി ചിത്രീകരിക്കുന്ന നോവൽ ആസ്ട്രേലിയയിലെ ജയിലിൽനിന്നും തടവുചാടി ആ രാജ്യം തന്നെ വിടുന്നതിനിടയ്ക്ക് ബോംബെയിലെത്തിപ്പെടുകയും അവിടത്തെ ആയിരക്കണക്കിനു ചേരികളിലൊന്നിൽ അഭയം കണ്ടെത്തുകയും ചെയ്യുന്ന ലിൻഡ്സെയുടെ കഥ ചേരിയിലെ ഡോക്ടർ പദവി വഹിക്കുകയും പിന്നീട് കള്ളക്കടത്തിന്റെയും കുഴൽപ്പണ ഇടപാടുകളുടെയും അധോലോകസംഘങ്ങളുടെയും ഭാഗഭാക്കാകുന്നതോടൊപ്പം അയാൾ സാധാരണ മനുഷ്യജീവിതത്തെ അതിന്റെ ഉൾനാമ്പിൽ തൊട്ടറിയുക കുടിയാണ് ഇവിടെവച്ച് ഗൈഡുകൾക്കും ടാക്സി ഡ്രൈവർമാർക്കും പാൻ വില്പനക്കാർക്കും വേശ്യാലയ നടത്തിപ്പുകാർക്കും വ്യാജപാസ്പോർട്ട് കച്ചവടക്കാർക്കും ആയുധക്കച്ചവടക്കാർക്കും മാഫിയയ്ക്കും ബോളിവുഡിനും ഒപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ അസാധാരണവും സാഹസികവുമായ അനുഭവങ്ങളെ കോർത്തിണക്കുന്ന നോവൽ. ലക്ഷക്കണക്കിനു വായനക്കാർ വായിക്കുകയും ഒരു മാസ്റ്റർപീസ് എന്നു ലോകമാസകലം വിശേഷിപ്പിക്കപ്പെടുകയും ചെയ്ത ശാന്താറാം ഇന്ത്യയെ പ്രത്യേകിച്ചും ബോംബെ നഗരത്തെ വ്യത്യസ്തമായൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കുകകൂടിയാണ്. വിവർത്തനം: കെ.പി. ഉണ്ണി