2003-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ് ദ ഡാവിഞ്ചി കോഡ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവൽ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. ക്രിസ്തീയസഭകളിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടി വന്ന ഈ ത്രില്ലർ നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുൾ നിവർത്താൻ ശ്രമിക്കുന്ന റോബർട്ട് ലാങ്ഡൺ എന്ന ചിഹ്നശാസ്ത്രജ്ഞനാണ് നായകൻ.. ഡാവിഞ്ചിയുടെ വിട്രൂവിയൻ മനുഷ്യന്റ്റെ ആകൃതിയിൽ കിടക്കുന്ന മൃതശരീരത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം നായകനേയും നായികയേയും കൊണ്ടെത്തിക്കുന്നത് ക്രിസ്തുവിന്റ്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്കാണ്. ഡാ വിഞ്ചിയുടെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കണ്ടുന്നസൂചനകള്‍ കണ്ട് ഇരുവരും അമ്പരക്കുന്നു. യഥാർത്ഥ സംഘടനയായ സിയോനിലെ പ്രയറിയും കത്തോലിക്കാസഭാ വിഭാഗമായ ഓപുസ് ദേയിയും നോവലിന്റെ ഇതിവൃത്തത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ നോവലിലെ കലാസൃഷ്ടികൾ, വാസ്തുവിദ്യ, രേഖകൾ, രഹസ്യാചാരങ്ങൾ എന്നിവ ഏതാണ്ട് കൃത്യമാണ്. അമേരിക്കൻ സാഹിത്യകാരൻ ഡാൻ ബ്രൌൺ രചിച്ച നോവലുകളിലെ കേന്ദ്രകഥാപാത്രമാണ് പ്രൊഫസർ റോബർട്ട് ലാങ്ഡൺ- ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മതപരമായ ചിത്രണങ്ങളുടെയും ചിഹ്നങ്ങളുടെയും പ്രൊഫസറാണ് റോബർട്ട് ലാങ്ഡൺ-അവിസ്മരണീയ വായനാനുഭവം നല്‍കുന്ന അസാധാരണ നോവല്‍.