മാലാഖമാരും ചെകുത്താൻമാരും-2000 ത്തിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ്ഏഞ്ചൽസ് ആൻഡ് ഡെമൻസ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവലിലൂടെ പ്രൊഫസർ ലാങ്ഡൻ എന്ന കഥാപാത്രത്തെ ലോകത്തിനു പരിചയപ്പെടുത്തി. തുടർന്നു 2003 ത്തിൽ പുറത്തിറങ്ങിയ 'ദ ഡാവിഞ്ചി കോഡ്' 2009 ത്തിൽ പുറത്തിറങ്ങിയ ദ ലോസ്റ്റ് സിംബൽ എന്നീ നോവലുകലിലെ പ്രധാന കഥാപാത്രവും ഇദ്ദേഹം തന്നെയായിരുന്നു. ശാസ്ത്ര ലോകവും ക്രൈസ്തവ സഭയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ കഥ പറയുന്ന പുസ്തകത്തിന്റെ ചലച്ചിത്ര രൂപം 2009ൽ ഏഞ്ചൽസ് ആൻഡ് ഡെമൻസ് എന്നാ പേരിൽ പുറത്തിറങ്ങി. ടോം ഹാങ്ക്സ് ആയിരുന്നു ചിത്രത്തിലെ നായകൻ.ആന്റിമാറ്ററിന്റെ സഹായത്തോടെ വത്തിക്കാൻ നഗരത്തെ നശിപ്പി ക്കാൻ ശ്രമിക്കുന്ന ഇല്യൂമിനാറ്റി എന്ന മാത്യസംഘടനയെ ഇല്ലായ്മ ചെയ്യാൻ റോബർട്ട് ലാങ്ഡൺ എന്ന ചിഹ്നശാസ്ത്രകാരൻ നടത്തുന്ന സാഹസികയജ്ഞത്തിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. ഡാ വിഞ്ചി കോഡിലൂടെ വായനക്കാരെ ഹരം കൊള്ളിച്ച ഡാൻ ബ്രൗണിന്റെ മറ്റൊരു മാസ്റ്റർപീസ് കൃതി.