മനഃശാസ്ത്രം (Psychology) ഇന്ന് വിശാലമായ ശാസ്ത്രവി ഷയമായിക്കഴിഞ്ഞിരിക്കുന്നു. പഠന സാധ്യതകൾക്കൊപ്പം തൊഴിൽ ശാലകളും ഈ വിഷയവുമായിട്ടുണ്ട്. പക്ഷേ മനഃശാസ്ത്ര വിഷ യത്തിന്റെ യഥാർത്ഥ വശങ്ങളെക്കുറിച്ചും ശാസ്ത്ര തത്വങ്ങളെക്കു റിച്ചും പലരും അജ്ഞരാണ്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കു കയും വേണ്ടിടത്തും വേണ്ടാത്തിടത്തും " മനഃശാസ്ത്രം' എന്ന പദത്തെ പ്രയോഗിക്കുകയും ചെയ്യുന്ന ചിലരുണ്ട്. കൗൺസലിംഗ് രംഗത്ത് പ്രവർത്തിക്കാൻ ഒരുങ്ങുന്നവർ മിനിമം അടിസ്ഥാന മനഃശാസ്ത്രവും (Basic Psychology) പഠിച്ചിരിക്കേണ്ടതാണ്.