BHARATHAPARYADANAM
BHARATHAPARYADANAM
MRP ₹ 250.00 (Inclusive of all taxes)
₹ 230.00 8% Off
₹ 35.00 delivery
Sold Out !
  • Share
  • Author :
    KUTTIKRISHNA MARAR
  • Pages :
    223
  • Format :
    Paperback
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

കുട്ടികൃഷ്ണമാരാരുടെ ഏറെ ചർച്ചയും വിവാദവും ഉണ്ടാക്കിയ കൃതിയാണ്‌ ഭാരതപര്യടനം.1848 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദർഭങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് കൃതി. അമാനുഷർ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെശക്തി ദൗർബല്യങ്ങൾ മാരാർ തുറന്നു കാണിക്കുന്നു. ഇതിൽ കർണ്ണന്റെ കഥാപാത്ര സൃഷ്ടിയും വിശകലനവും ഏറെ പ്രഖ്യാതമാണ്."ഇവിടെയുള്ളത് മറ്റു പലയിടത്തും ഉണ്ടായിരിക്കും. എന്നാൽ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കുകയില്ല." മഹാഭാരതത്തെപ്പറ്റിയുള്ള ഈ വിവരണം മതി ഭാരതകഥയുടെ ഉൾക്കാമ്പും സ്വാധീനവും വിശദീകരിക്കാൻ. ഇത്രയധികം ചർച്ചചെയ്യപ്പെടുകയും ,പുനരാവിഷ്ക്കരിക്കയും, തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും ഉണ്ടായിട്ടുള്ള ഒരു കൃതിയില്ല. മാനവനും ദേവനും പക്ഷികളും മൃഗങ്ങളും ദൈത്യനും ദാനവനും ഒത്തുചേരുന്ന ഈ മഹാകാവ്യത്തിൽ അതിശയോക്തിയുടെ മുഖംമൂടിയിലൂടെ ജീവിതസത്യങ്ങൾ വെളിപ്പെടുന്നു. ഭാരതകഥയുടെ മുഖ്യസന്ധികളെല്ലാം ചൂണ്ടിക്കാണിച്ച് കഥാപാത്രങ്ങളേയും അവരുടെ ബന്ധങ്ങളെയും അവർ നയിക്കുന്ന കർമ്മജീവിതത്തെയും അതിലെ ധാർമ്മികക്കുരുക്കുകളെയും സൂക്ഷ്മമായി അപഗ്രഥിച്ച് ജീവിതം എന്ന പ്രഹേളികയെ നോക്കിക്കാണാനും, അങ്ങനെ പ്രേയസ്സുകളുടെ കെണികൾ ഒളിഞ്ഞിരിക്കുന്ന യോമാർഗ്ഗത്തിൽ നടക്കാനും പരിശീലിപ്പിക്കുന്നതാണ് ഭാരതപര്യടനം..മഹാഭാരതം വെറുമൊരു കേട്ടുകഥയല്ലെനും ഭാരതത്തിൻറെ ചരിത്രാതീത കാലത്തെപ്പറ്റിയുള്ള അവശേഷിക്കുന്ന അറിവാണന്നുമുള്ള വിദഗ്ദ്ധാഭിപ്രായം നിലനിൽക്കെ, ഭാരതകഥയെ തികച്ചും മനുഷ്യതലത്തിൽ കൊണ്ടുവരാനുള്ള മാരാരെ പോലുള്ള കവികളുടെ പ്രയത്നം തികച്ചും സ്തുത്യർഹമാണ്.

Customer Reviews ( 0 )
You may like this products also