മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ . കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം. വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിന്റ്റെ പ്രശസ്തമായ കൃതികൾ.ബ്രിഗേഡിയരുടെയും കൂട്ടരുടെയും സ്വകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തിൽ പൊതിഞ്ഞവതരിപ്പിക്കുകയാണ് മലയാറ്റൂർ ഈ കഥകളിൽ .പൊങ്ങച്ചങ്ങുളുടെയും അമളികളുടെയും ഒരു അപരിചിത ലോകം ഇതിലൂടെ തുറന്നു കാട്ടുന്നു . ബ്രിഗേഡിയർ വിജയൻ മേനോൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി മലയാറ്റൂർ എഴുതിയ ബ്രിഗേഡിയർ കഥകൾ ബ്രിഗേഡിയരും കുട്ടിച്ചാത്തനും കൂടാതെ മറ്റു 33 കഥ സമാഹാരം .