ഭ്രാതൃഘാതകനായ കായേന്റെ ജീവതം നൊബേൽ ജേതാവായ ഷുസെ സരമാഗു വായനക്കാർക്കായി പുന:സൃഷ്ടിക്കുന്നു. പഴയനിയമത്തിൽനിന്നും തികച്ചും വിഭിന്നനായ കായേനെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. അസൂയാലുവും അനീതിക്കാരനും സ്വാർത്ഥനുമായ ദൈവം ഭരിക്കുന്ന ലോകത്തിൽ അവന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന കായേൻ നിലവിലുള്ള വ്യവസ്ഥകളെ ധിക്കരിക്കുന്നവനാണ്. നീതിമാനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദൈവത്തിന്റെ നീതിബോധം മനുഷ്യന്റെ നീതിബോധവുമായി നടത്തുന്ന ഏറ്റുമുട്ടലാണ് കായന്റെ ജീവിതത്തിലൂടെ സരമാഗു അവതരിപ്പിക്കുന്നത്. സരമാഗുവിന്റെ അതീവസുന്ദരമായ രചനാശൈലിയുടെ തനിമ ചോരാത്ത പരിഭാഷ.