ത്യാഗിവര്യന്മാരായിരുന്ന സ്വാതന്ത്ര്യസമരഭടന്മാരുടെ പോലും നിറം മാറ്റുന്നു അധികാരം. ജനകീയ മന്ത്രിസ ഭയിൽ അംഗമായിരുന്നു ഗോപാലൻ നായരും ഭാര്യ സരസ്വതിയും. അധികാരസ്ഥാനങ്ങളിൽ അവരോധി ക്കപ്പെടുന്ന ത്യാഗിവര്യന്മാരുടെ യഥാർത്ഥ പ്രതിരൂപ ങ്ങൾ. വിപ്ലവസമൂഹത്തിൽ പിന്തിരിപ്പൻമാരും ജാതി കോമരങ്ങളും അധികാരദുർമോഹികളും കപടവേഷം ധരിച്ചു നുഴഞ്ഞുകയറി വിപ്ലവാശയങ്ങളെ കരിക്കട്ടയാ ക്കിത്തീർക്കുന്ന ദയനീയചിത്രം ഉജ്ജ്വലമായി വരച്ചു വെക്കുന്നു കേശവദേവ് ഈ നോവലിൽ.