350ടി.ഡി. രാമകൃഷ്ണൻ എഴുതിയ ഒരു മലയാളം നോവലാണു സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നിവരാണവർ.ശ്രീലങ്കയിൽ ജനിച്ച ഡോ.രജനി ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട വീരപുത്രികളിൽ ഒരുവൾ. ദേവനായകിക്ക് ആയിരം വർഷത്തോളം പഴക്കമുണ്ട്. രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ സിനിമയെഴുതുന്നു.ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന കാവ്യകലയാണ് ആ നോവലിനുള്ളത്.ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾഅത്പഴയതിരുവിതാംകൂറിന്റെയുംആയ്രാജ്യത്തിന്റെയുംചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.2017 ലെ ഈ വർഷത്തെ വയലാർ അവാർഡ് നോവലിസ്റ്റും വിവർത്തകനുമായ ടി.ഡി. രാമകൃഷ്ണന്. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്.കൊല ചെയ്യപ്പെട്ട ശ്രീലങ്കൻ മനുഷ്യാവകാശ പ്രവർത്തക, ഡോ. രജനി തിരണഗാമയ്ക്കാണ് "No more tears sister" എന്ന വാചകത്തോടെ ഈ കൃതി ഗ്രന്ഥകാരൻ സമർപ്പിച്ചിരിക്കുന്നത്.