"സീതാമാനസം"- ഭാരതീയ സ്ത്രീത്വസങ്കല്പങ്ങളിൽ ശക്തിസൗന്ദര്യമായി തെളിയുന്ന നിത്യതയുടെ പൂർണാകാരമാണ് സീത. സീതാ ഹൃദയത്തിലെ ഋതുപരിവർത്തനങ്ങളും ധർമാധർമ വിചിന്തനങ്ങളും ഭാവനകളും ഇതളിട്ടുവിടർന്നുകൊഴി യുന്ന ജീവിതമുഹൂർത്തങ്ങൾ മനോഹരമായി സമന്വയിപ്പിച്ച നോവൽ വാങ്മയം, തിമിർത്തുപെയ്യുന്ന ശോകവർഷത്തിൽ ആണ്ടുപോയ ഇതിഹാസനായികയുടെ അത്യന്തം സംഭവബഹുലമായ ജീവിതകഥയുടെ പുനരാവിഷ്ക്കാരം.