ഒരു ബ്രസീലിയൻ നോവലിസ്റ്റാണ് പൗലോ കൊയ്‌ലോ. 1947 ഓഗസ്റ്റ് 24-ആം തീയതി റിയോ ഡി ജനീറോയിൽ ജനിച്ചു. പിതാവ് എഞ്ജിനീയറായിരുന്ന പെദ്രോ ക്വീമ കൊയ്ലോ ഡിസൂസ, മാതാവ് ലൈജിയ.ഇന്ന് ജീവിച്ചിരിക്കുന്നതിൽ ലോകത്തെമ്പാടും ഏറ്റവും കൂടുതൽ വായനക്കാരുള്ള എഴുത്തുകാരൻ എന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്.സർപ്പസൗന്ദര്യംകൊണ്ടും നർത്തനവൈഭവംകൊണ്ടും ചരിത്രത്തിൽ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ വിശ്യസാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ തൂലികയിൽനിന്നും.സ്വതന്ത്രമായി ജീവാക്കാന്‍ ശ്രമിച്ചു എന്നതു മാത്രമായിരുന്നു അവള്‍ ചെയ്ത കുറ്റം. സൗന്ദര്യം കൊണ്ടും നടനം കൊണ്ടും ചരിത്രത്തിൽത്തന്നെ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മതാ ഹരിയുടെ കഥ.വ്യവസ്ഥകളെ ചോദ്യംചെയ്യാൻ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നൽകേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റ്റെ അതിമനോഹരമായ ശൈലിയിൽ പൗലൊ കൊയ്‌ലോ വായനക്കാർക്കായി അവതരിപ്പിക്കുന്നു.