1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും[9] 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിരസിച്ചു. 1995-ൽ കടൽ എന്ന കൃതിക്ക് ലഭിച്ച ഓടക്കുഴൽ അവാർഡും ഇദ്ദേഹം നിരസിച്ചു. വ്യക്തിമനസ്സിന്റെ വൈകാരികവിഹ്വലതകളെ കലാപരമായി ആവിഷ്കരിക്കുന്ന ടി. പത്മനാ ഭന്റെ അപൂർണ്ണമായ പ്രതിമ, കടയനെല്ലൂരിലെ ഒരു സ്ത്രീ, ഒരു പിഎച്ച്. ഡി. പുരാണം, ജീവിക്കു വാൻ മറന്ന ഒരു മനുഷ്യൻ, അറ്റുപോകാത്ത ബന്ധങ്ങൾ, മഖൻസിങ്ങിന്റെ മരണം. നമ്മുടെ കാലഘട്ടത്തിൽ, മനുഷ്യൻ! ഹാ! എത്ര മഹ ത്തായ ഒരു പദം!, യാത്ര എന്നീ ഒൻപതു കഥ കളുടെ സമാഹാരം.