ഹിറ്റ്ലറും തോറ്റ കുട്ടിയും എന്ന ഈ കഥാസമാഹാരം വിഭിന്ന ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. രതീഷ് ഈ ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോൾ, അതിന്റെ വന്യവും അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും ഓർമ്മിപ്പിക്കുന്നു. ഓരോ കഥയിലും കഥാകൃത്തിന്റെ നിഴലും വെളിച്ചവുമുണ്ട്; അത് അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും കണ്ടെത്തലിന്റെയുമാണ്. യാഥാർത്ഥ്യത്തിൽനിന്ന് ഭാവനയുടെ ചക്രവാളങ്ങൾ സൃഷ്ടിക്കുമ്പോൾ, അതിൽ കടുത്ത വർണ്ണങ്ങളാണ് പടരുന്നത്. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയിൽ അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ് സാക്ഷ്യപ്പെടുത്തുന്നത്.-- -പ്രദീപ് പനങ്ങാട്--- കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം