കടബാധ്യത പെരുകുകയും കച്ചവടം തളരുകയും ചെയ്തപ്പോൾ ഗത്യന്തരമില്ലാതെ ദാമു എന്ന യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയും അവിചാരിതമായി കേൾക്കുന്ന ഒരു സുവിശേഷപ്രഘോഷണം അയാളുടെ ജീവിതത്ത മാറ്റിമറിക്കുകയും ചെയ്യുന്നു. മാനസാന്തരത്തിലൂടെ പുതുവഴികൾ തേടുന്ന ദാമുവിന്റെ മുമ്പോട്ടുള്ള ജീവിതകഥ. ജീവിത പ്രതിസന്ധികളും വിശ്വാസവും മനുഷ്യനെ സംഘർഷത്തിലേക്കു നയിക്കുന്നതെങ്ങനെയെന്ന് അനാവരണം ചെയ്യുന്ന നോവൽ.