തമിഴ് സാഹിത്യകാരനാണ് പെരുമാൾ മുരുകൻ നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. കോയമ്പത്തൂർ, ഈറോഡ്, നാമക്കൽ പ്രവിശ്യകൾ ഉൾപ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാൾ മുരുകൻ അറിയപ്പെടുന്നത്. കൂട്ടുകുടുംബത്തിൻറ്റെ ബന്ധനത്തിൽനിന്നും ബന്ധുക്കളുടെ നിർബന്ധത്തിനു വിധേയനായി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കര്ഷകകുടുംബത്തിൻറ്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റ്റെ ഇതിവൃത്തം. മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കാത്ത അതേസമയം നല്ല മനുഷ്യരെ സഹായിക്കുന്നു, ബ്രഹ്മാണ്ഡ രൂപമുള്ള പക്ഷിയായി കൊങ്കുനാട്ടുമ്പുറപാട്ടുകളിൽ കാണുന്ന അളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതകൾ പല മനുഷ്യർക്കും അനുയോജ്യമായതാണ്. പെരുമാൾ മുരുകന്റ്റെ ആറാമത്തെ നോവലാണിത്