ജീൻ വാൽജീൻ എന്ന “കുറ്റവാളി" യുടെ കഥയാണിത്. ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരുടെ ഒരു ക്ലാസിക് കൃതിയാണ് "പാവങ്ങൾ". വിവേകികളിൽ അന്നുമിന്നും ഈ കൃതി കഠിനക്ഷതങ്ങൾ ഏല്പിച്ചുകൊണ്ടേയിരിക്കുന്നു;'കരുണയുടെ നൂല്‍കൊണ്ട് കെട്ടിയ പുസ്തകം ആണ് പാവങ്ങൾ ,പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ഈ പുസ്തകം നെപ്പോളിയന്ന്റ്റെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു. ഫന്‍തീന്‍ എന്ന യുവതി, അവളുടെ അനാഥയായ മകള്‍ കൊസത്ത്, തെനാര്‍ദിയര്‍ തുടങ്ങിയവരിലൂടെ കഥപറയുന്നു .