1946 ഫെബ്രുവരി 10-ന് തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകൾക്കായുള്ള 'മാനുഷി' എന്ന സംഘടനയുടെ സ്ഥാപകയാണ്. ഇപ്പോൾ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ താമസിക്കുന്നു. സാറാ ജോസഫ് എഴുതിയ നോവലാണ് ആലാഹയുടെ പെൺമക്കൾ. ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം(2001),[1] കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2003)[2], വയലാർ പുരസ്കാരം (2004)[3] ,ചെറുകാട് പുരസ്കാരം തുടങ്ങി വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.