'ചരിത്രത്താൽ നിർണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി നാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി വർത്തമാനത്തിൽ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്തനുഭവ ങ്ങളെയും നോക്കിക്കാണുവാൻ തയ്യാറാവുന്ന വായനാരീതികൾക്കേ ഈ നോവലിനെ പുതു തായി അഭിസംബോധന ചെയ്യാനാവു. ആധുനിക പൂർവ്വകമായ ജാതിശരീരങ്ങളിൽനിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താൽ നിർണ്ണ യിക്കപ്പെട്ട സ്വത്വഘടനയിൽനിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തി ബോധത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രം തന്നെയാണ് ഉറൂബ് നോവലായി എഴുതുന്നത്. "