തൊണ്ണൂറുവയസ്സുള്ള കുഞ്ഞനാച്ചന്റെ മക്കളും മരുമക്കളും പേരമക്കളുമടങ്ങുന്ന കുടുംബത്തിലെ . സംഘർഷങ്ങളുടെയും സന്താപങ്ങളുടെയും ഹൃദയസ്പന്ദനങ്ങളുടെയും ശില്പചാതുരിയാർ രചനയാണ് പാറപ്പുറത്തിന്റെ വളരെ പ്രശസ്തമായ “അരനാഴികനേരം' എന്ന നോവൽ. അതോടൊപ്പം, അരനാഴികനേരത്തിനുള്ളിൽ മരണം വരുമെന്ന് ഏതു നേരവും പ്രതീക്ഷിക്കുന്ന കുഞ്ഞനാച്ചന്റെ തെളിമയാ ഓർമകളും മനോഗതിയും കൃതഹസ്തനായ ഗ്രന്ഥകാ തൂലിക അനുവാചകന്റെ മനസ്സിന്റെ ഭിത്തിയിൽ വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്. പാത്രസൃഷ്ടിയ പരിതോവസ്ഥയിലും പാറപ്പുറത്ത് സൃഷ്ടിച്ച രചനാകൗശലം അനന്യവും അനുപമവുമാണ്.