കാക്കനാടന് മാത്രം സ്വായത്തമായ അത്ഭുതകരമായ ശൈലിയിൽ അനാവരണം ചെയ്യപ്പെടുന്ന മനോഹരമായ ഒരു കൗമാരകഥ .മലയാളനോവലില്‍ ആധുനികതയുടെ കലാപം സൃഷ്ടിച്ച കാക്കനാടന്റെ പറങ്കിമല .അപ്പുവിന്റെയും തങ്കയുടെയും സഞ്ചാരങ്ങളിലൂടെ അവർ ലംഖിക്കുന്ന അതിവരമ്പുകളിലൂടെ നോവൽ വികസിക്കുന്നു .പറങ്കിമല യുവത്വത്തിന്‍റെ രതി പരിസരങ്ങളെ വരച്ചുകാട്ടുന്നു തങ്ക എന്ന പെണ്ണിലൂടെ ,നാണിയിലൂടെ. ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടൻ (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011). പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.