പ്രശസ്ത പത്രപ്രവർത്തകനും ചിന്തകനും സാഹിത്യകാരനുമായ ആൽബേർ കമ്യു 1913 നവംബർ 7 ന് ജനിച്ചു. 1957 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിസാഹിത്യത്തിനു നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യരിൽ രണ്ടാമനാണ് കാമ്യു,. നാല്പത്തിയാറാം വയസിൽ ഒരു കാറപകടത്തിലാണ് ഇദ്ദേഹം മരിക്കുന്നത്. ഇദ്ദേഹം രചിച്ച പ്ളേഗ് എന്ന പുസ്തകം പല ഭാഷകളിൽ വിവർത്തനം ചെയ്യുകയും, സിനിമയായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ചരിത്രാതീത കാലങ്ങളെക്കുറിച്ചുള്ള സൂചകങ്ങളായി പരിഗണിക്കുന്ന മതഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ വരുന്നു. പ്ലേഗ് എന്ന പകർച്ചവ്യാധിയെക്കുറിച്ച് വേദപുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ചത്ത എലികളെ കണ്ടാൽ ഉടൻ തന്നെ താമസ സ്ഥലം ഉപേക്ഷിക്കണം എന്ന് ഭാഗവതത്തിൽ ഉപദേശിക്കുന്നതും ഇതിനോടനുബന്ധിച്ചായിട്ടാണ് കരുതപ്പെടുന്നത്.