കാഴ്ചച്ചതുരങ്ങളിൽ ജീവിതം ഒതുങ്ങുന്ന കാലത്ത് മനുഷ്യമനസ്സിനെ അതിരില്ലാത്ത അനുഭവങ്ങളോട് ചേർത്തുപിടിക്കുന്ന 11 കഥകൾ. ഇവ വായിക്കുമ്പോൾ ഉള്ളിൽ കടലിരമ്പിയേക്കാം. തുറക്കാത്ത കിളിവാതിൽ തുറന്നേക്കാം. ഉപ്പുകാറ്റിൽ നാവു വരണ്ടേക്കാം, തീച്ചൂടിൽ ഉള്ളം ഉരുകിയേക്കാം. പ്രണയത്തിന്റെ ഇല തളിർത്തേക്കാം. ഓരോ കഥയുടെയും സഞ്ചാരം അപ്രതീക്ഷിതമായ വളവും തിരിവും നിറഞ്ഞ വേറിട്ട വഴിയിലൂടെ. പ്രമേയം മാറുന്നതനുസരിച്ച് ഭാഷയിലും എഴുത്തിലും വരുന്ന വിസ്മയകരമായ മാറ്റങ്ങൾ അടയാളപ്പെടുത്തുന്ന ഏറ്റവും പുതിയ കഥാസമാഹാരം