പരലോകം പുനത്തിൽ കുഞ്ഞബ്ദുള്ള “കുഞ്ഞബ്ദുള്ള മുൻകൂട്ടി ക്രാഫ്റ്റ് നിർമ്മിക്കുന്നില്ല. കഥയുടെ ഒഴുക്കിനോടൊപ്പം അങ്ങനെ ഒഴുകുകയാണ്. ശരിക്കു പറഞ്ഞാൽ കുഞ്ഞബ്ദുള്ള തന്നെ കഥയോടൊപ്പം ഒഴുകിപ്പോകുകയാണ്. കഥാപാത്രങ്ങളുമായി സൗഹൃദം പ്രാപിച്ച്, അവരെ ഒരിക്കലും കരുക്കളാക്കി നിക്കാതെ, കുഞ്ഞബ്ദുള്ള അവരോടൊപ്പം ഒരു പോക്കു പോകുകയാണ്.