SMARAKASILAKAL
SMARAKASILAKAL
MRP ₹ 270.00 (Inclusive of all taxes)
₹ 250.00 7% Off
Free Delivery
Hurry Up, Only 1 item left !
Delivered in 4 working days
  • Share
  • Author :
    PUNATHIL KUNHABDULLA
  • Pages :
    264
  • Format :
    Normal Binding
  • Publisher :
    DC Books
  • Publisher address :
    DC Books ,Kottayam ,Kerala -686001
  • ISBN :
    9788171301812
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകൾ. നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത് പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു.വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആ‌റ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ഈ നോവലിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരൻ കോവിലൻ.ആണ്. മീസാൻ കല്ലുകൾ എന്നോ കാരക്കാടൻ കുന്നുകൾ എന്നോ ആയിരുന്നു നോവലിന് കുഞ്ഞബ്ദുള്ള നൽകിയിരുന്ന പേര്. മാതൃഭൂമിയിൽ അത് പരമ്പരയായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പത്രാധിപരായ എം.ടി.യാണ് സ്മാരകശിലകൾ എന്ന പേര് നൽകിയത്മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യർത്ഥ തയെക്കുറിച്ചും മരണത്തിന്റെയും ശൂന്യതയു ടെയും സങ്കീർണ്ണതകളെക്കുറിച്ചും ഒരേ സ്വര ത്തിൽ വാചാലരായ സമകാലികരിൽനിന്നും ചരിത്രപരമായി വേറിട്ടുനില്ക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സർഗ്ഗാത്മകവ്യക്തിത്വം അതിന്റെ ഏറ്റവും സഫലമായ ആവിഷ്കാരം കണ്ടെത്തുന്നത് സ്മാരകശിലകൾ എന്ന നോവലി ലാണ്.

Customer Reviews ( 0 )
You may like this products also
VARANASI
VARANASI

₹290.00 ₹260.00