മലയാള സാഹിത്യ രംഗത്തെ ഒരു ചെറുകഥാകൃത്തും, നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി.വി. ബാലകൃഷ്ണൻ. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്ആയുസിന്റ്റെ പുസ്തകത്തിൽ സി. വി. ബാലകൃഷ്ണൻ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ എല്ലാംകൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യവിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സത്വാനേഷണത്തിന്റ്റെയും കഥയാണ്.-മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യര്‍ത്ഥ തയെക്കുറിച്ചും മരണത്തിന്റ്റെയും ശൂന്യതയുടെയും സങ്കീര്‍ണ്ണതകളെക്കുറിച്ചും ഒരേ സ്വര ത്തില്‍ വാചാലരായ സമകാലികരില്‍നിന്നും ചരിത്രപരമായി വേറിട്ടുനില്ക്കുന്ന പുനത്തില്‍ കുഞ്ഞ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം അതിന്റ്റെ വ്യക്തിത്വം സഫലമായ ആവിഷ്‌കാരം കണ്ടെത്തുന്നത് സ്മാരകശിലകള്‍ എന്ന നോവലിലാണ്. നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത്. പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു. വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആറ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.മാതൃഭൂമിയിൽ അത് പരമ്പരയായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പത്രാധിപരായ എം.ടി.യാണ് സ്മാരകശിലകൾ എന്ന പേര് നൽകിയത്.