അമ്പരപ്പിക്കുന്ന അസാധാരണത്വങ്ങളില്ല. നിർഘോഷങ്ങളെ ഓർമ്മിപ്പിക്കുന്ന ശബ്ദജാലകമില്ല. രാവണൻകോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സാങ്കേത സങ്കീർണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതംമാത്രം. അത് അനാർഭാടമായി. തെളിമയോടെ വിടരുന്നു പക്ഷേ, ഈ ലാളിത്യത്തിന ടിയിൽ ജന്മസമസ്യകളുടെ പൊരുൾ കുട്ടിവായിക്കാ നുള്ള കരൾ പിടയുന്ന വ അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത ഏറെ നേടിയവനും കുറവു നേടിയവനും സമം സമം എന്ന പ്രത്യക്ഷവൈരുദ്ധ്യത്തെ അനുഭവസാക്ഷ്യംകൊണ്ട് പരിഹരിക്കുന്ന കലാവിദ്യയുടെ സ്വച്ഛന്ദ്രപ്രകാശനമായി ഈ കൃതി വളരുന്നു കുഞ്ഞുട്ടി എന്ന കഥാപാത്രത്തിന്റെ ഉള്ളിൽ നീറിപ്പിടിക്കുന്ന ഓർമ്മകൾ ഉണ്മയുടെരഹസ്യത്തിന് അഭിമുഖമായി നില്ക്കാൻ വായനക്കാരെ തീ കൊള്ളലാണ് "പുറപ്പാടി ന്റ്റെ പുസ്തകം".2016 EDITION