CHOLERAKALATHE PRANAYAM
CHOLERAKALATHE PRANAYAM
MRP ₹ 440.00 (Inclusive of all taxes)
₹ 400.00 9% Off
₹ 45.00 delivery
Hurry Up, Only 1 item left !
Delivered in 4 working days
  • Share
  • Author :
    GABRIEL GARCIA MARQUEZ
  • Pages :
    414
  • Format :
    Paperback
  • Publisher :
    DC Books
  • Publisher address :
    DC Books ,Kottayam ,Kerala -686001
  • ISBN :
    9788171307371
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
  • Name of Translator :
    V.K.UNNIKRISHNAN
Description

പ്രശസ്ത കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഒരു നോവലാണ് കോളറാകാലത്തെ പ്രണയം. പ്രണയത്തോടൊപ്പം മരണവും മഹാമാരിയും വാർദ്ധക്യവും ഗൃഹാതുരത്വവും ഈ നോവലിന്റെ പ്രമേയങ്ങളാണ്.കാലം ഈ കൃതിയിൽ സർവ്വസ്പർശിയായി നിറയുന്നു.എല്ലാത്തരത്തിലുള്ള പ്രണയത്തിന്റേയും രതിയുടെയും സർഗ്ഗാത്മകമായ സൌന്ദര്യാവിഷ്കാരമെന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം.കുടുംബജീവിതത്തിന്റെയും അതിനു പുറമെയുള്ള സ്ത്രീ-പുരുഷബന്ധത്തിന്റെയും ജൈവചൈതന്യവും ആഴത്തിലുള്ള ഉൾക്കാഴ്ചയും മാന്ത്രികസ്പർശമുള്ള മാർകേസ് ഭാഷയിലൂടെ നോവലിൽ നിറയുന്നു.കോളറയും ഗൃഹാതുരതയും ഓർമ്മയും മറവിയുമെല്ലാം നിറഞ്ഞു നിൽക്കുമ്പോഴും നോവലിന്റെ യഥാർത്ഥ പ്രമേയമെന്നു പറയാവുന്നത് കാലമാണ്. പ്രണയം പോലും ഓർമ്മയുടെ സാന്ത്വനമായാണ് അനുഭവവേദ്യമാകുന്നത്.ചരിത്രത്തിന്റെ ഉള്ളിൽ നിൽക്കുന്നതും ചരിത്രത്തെ അതിജീവിക്കുന്നതുമായ കാലബോധം നോവൽ വായനയെ ഉടനീളം ആവേശിക്കുന്നു.പ്രണയത്തിന്റെയും രതിയുടെയും ഉജ്ജ്വലമുഹൂർത്തങ്ങളാൽ സമ്പന്നമാണ് നോവൽ. ഈ നോവൽ കോളറാകാലത്തെ പ്രണയം എന്നപേരിൽമലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നോവലിന്റെ ഗാംഭീര്യവും സൗന്ദര്യവും ഒട്ടും ചോരാതെയുള്ള വിവർത്തനമാണ് മലയാളത്തിൽ ലഭിച്ചിട്ടുള്ളത്. ഉചിതപദങ്ങളുടെ വിന്യസനത്തിലൂടെ വി.കെ ഉണ്ണിക്കൃഷ്ണൻ മാർകേസിന്റെ മാന്ത്രികഭാഷയുടെ മഹത്ത്വം ഒട്ടുംചോരാതെ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു

Customer Reviews ( 0 )
You may like this products also