ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ് (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു.. യഥാർത്ഥജീവിതത്തിൻ്റെ കാപട്യം തുറന്നുകാണിക്കുന്ന നോവൽ. മനുഷ്യൻ എത്ര നിസ്സരനാണെന്നു നമ്മെ ഓർമ്മപ്പെടുത്തുകകൂടി ചെയ്യുന്നു ഈ നോവലിലൂടെ ടോൾസ്റ്റോയ്. ലിയോ ടോൾസ്റ്റോയി(1828-1910) എഴുതിയ പ്രസിദ്ധമായ ഒരു ലഘുനോവലാണ് ഇവാൻ ഇല്ലിച്ചിന്റെ മരണം . ഇംഗ്ലീഷ്: . 1886-ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. റഷ്യയിലെ പ്രാദേശികകോടതികളിലൊന്നിൽ ജഡ്ജിയായിരുന്ന ഇവാൻ ഇല്ലിച്ച് എന്ന മനുഷ്യന്റെ മരണത്തിന്റേയും അതിന്റെ പശ്ചാത്തലത്തിൽ അയാളുടെ ജീവിതത്തിന്റേയും കഥയാണ് ഈ നോവൽ പറയുന്നത്.കോടതിനടപടികളുടെ ഇടവേളകളിലൊന്നിൽ, വർത്തമാനപ്പത്രത്തിലെ ചരമഅറിയിപ്പിൽ നിന്ന് ഇവാൻ ഇല്ലിച്ചിന്റെ മരണവാർത്ത അറിഞ്ഞ അടുത്ത സഹപ്രവർത്തകരെ അവതരിപ്പിച്ചുകൊണ്ടാണ് നോവലിന്റെ തുടക്കം. അവർക്ക് ആശ്വാസവും സന്തോഷവും ആയിരുന്നു. മരിച്ചത് താൻ അല്ലല്ലോ എന്നോർത്ത് ആശ്വസിക്കുകയും ഈ മരണം സൃഷ്ടിച്ച ഒഴിവിൽ കിട്ടാൻ സാധ്യതയുള്ള ഉദ്യോഗക്കയറ്റത്തിന്റെ കാര്യമോർത്ത് സന്തോഷിക്കുകയുമാണ് ഓരോരുത്തനും ചെയ്തത്."സീസർ മനുഷ്യനാണ്, മനുഷ്യരെല്ലാം മരിക്കും, അതിനാൽ സീസറും മരിക്കും" എന്ന സില്ലോഗിസം ഇവാൻ ഇല്ലിച്ച് കേട്ടിരുന്നെങ്കിലും അത് സീസറേയും മറ്റു മനുഷ്യരേയും മാത്രം ബാധിക്കുന്ന നിയമമാണെന്നാണ് കരുതിയുരുന്നത്.[2] രോഗം തുടങ്ങി മൂന്നു മാസം ആയതോടെ ഇവാൻ ഇല്ലിച്ചിന്റെ കാര്യത്തിൽ എല്ലാവർക്കുമുള്ള താത്പര്യം എന്നു മരിക്കുമെന്നത് മാത്രമാണെന്ന് വ്യക്തമായി.