ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ് രാജലക്ഷ്മി. സ്വന്തം പീഡകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ കൃതികൾ. ജീവിതപ്രശ്നങ്ങൾ മൂലം 34-ആം വയസ്സിൽ രാജലക്ഷ്മി ആത്മഹത്യചെയ്തു. യജ്ഞതീർത്ഥം എന്നാണ് രാജലക്ഷ്മിയുടെ കഥകളെ ഡോ.എം.ലീലാവതി വിശേഷിപ്പിച്ചു.1956-ൽ മാതൃഭൂമി ആഴ്ച്പ്പതിപ്പ് പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ടകഥയിലൂടെയാണ് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 1960-ൽ ഉച്ചവെയിലും ഇളംനിലാവും എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ട് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണ് ഇതിനു കാരണമായത്. എഴുതിയ നോവൽ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി.ഒരു ഇടവേളക്കു ശേഷം എഴുത്തുതുടർന്ന അവർ 1965-ൽ ഞാനെന്ന ഭാവം എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധികരിച്ചു വർഷം തന്നെ രാജലക്ഷ്മി ആത്‍മഹത്യ ചെയ്തു .വായനക്കാരിൽ ചിലരുടെ ജീവിതവുമായി സാമ്യമുള്ളതുപോലെ വന്നതിനാൽ നോവലിന്റ്റെ പ്രസിദ്ധീകരണം നിറുത്തിവക്കാൻ പത്രാധിപരോട് എഴുത്തുകാരിക്ക് പറയേണ്ടിവന്ന മറ്റൊരനുഭവം മലയാളത്തിൽ ഉണ്ടായിട്ടില്ല. അപൂർണമായ ഈ നോവലിനും പൂര്ണതയുടെ ഭംഗി കാണാൻ കഴിയും. രാജലക്ഷ്മിയുടെ ഏറ്റവും മികച്ച നോവൽ എന്ന് എൻ.വി. കൃഷ്ണവാരിയർ അഭിപ്രായപ്പെട്ട രചന.