വി.ജെ. ജെയിംസിന്റെ ഒരു പ്രസിദ്ധമായ നോവലാണ് നിരീശ്വരൻ. മിത്തുകൾ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കൻ ആഭാസത്തെരുവിൽ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. എന്നാൽ ആ തെരുവിൽ ഉണ്ടാകുന്ന എല്ലാ അദ്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുന്നു.അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു. 2017-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019-ലെ വയലാർ അവാർഡ് ലഭിച്ചു.