കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജ്ജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച് 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലക്രമേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി. 1987 ഫെബ്രുവരി 6ന് അന്തരിച്ചു.മലയാളത്തിലെ പ്രമുഖ കഥാകാരി.കൊട്ടാരക്കരയിലെ കോട്ടവട്ടത്ത് ജനിച്ചു കേരള സാഹിത്യ അക്കാദമിയുടെ വൈസ്പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.കേങ-കേരള സാഹിത്യ അക്കാദമി അവാർഡുകൾ,വയലാർ അവാർഡ്,ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. ലളിതാംബിക അന്തർജ്ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് അഗ്നിസാക്ഷി. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥയാണിത്. കഥാകാരിയുടെ തന്നെ അഭിപ്രായത്തിൽ ഏതാണ്ട് നാൽപ്പതു വർഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ നോവൽ. കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ കഥയും സാമൂഹിക സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ബലിദാനമായി കൊടുത്ത മാമ്പള്ളി ഇല്ലത്ത് 'അഗ്നിസാക്ഷി'യായി 'കുടി' കയറിയെത്തിയ തേതിക്കുട്ടിക്കാവിന്റെ കഥയാണ് നോവൽ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നോവൽ ഖണ്ഡഃശ ആദ്യം പ്രസിദ്ധീകരിച്ചു. 1977ൽ പുസ്തക രൂപത്തിൽ പുറത്ത് വന്നു. ഈ നോവലിന് ആദ്യത്തെ വയലാർ അവാർഡ് , കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചു.