മലയാളത്തിൽ കുറച്ചു അധികം ചെറുകഥകൾ എഴുതിയ കഥാകാരനാണ് ശ്രീ N.മോഹനൻ എന്നാൽ മലയാളി വായനാ സമൂഹം അദ്ദേഹം അർഹിക്കുന്ന പരിഗണന നൽകിയില്ല എന്ന് പറയേണ്ടിവരുന്നു .എഴുത്തു അദ്ദേഹത്തിന് പാരമ്പര്യമായി കിട്ടിയ കഴിവാണ് -ലളിതാംബിക അന്തർജ്ജനത്തിൻറ്റെ മകൻ ആണ് ശ്രീ N .മോഹനൻ .പ്രണയവും കാല്പനികതയുമാണ് എൻ. മോഹനന്റെ രചനാലോകത്തെ കഥനത്തിന്റെ മുഖ്യപാത.സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുടുംബബന്ധങ്ങളുടെയും ചില ഉപരഥ്യകളുമുണ്ട്. വൈരൂപ്യത്തെ സുന്ദരമാക്കുന്നതും വിഷാദവേദനകളെ സന്തോഷമാക്കുന്നതുമായ കലയാണ് എഴുത്ത് എന്നതായിരുന്നു മോഹനന്റെ മതം. ദൈവത്തിന്റെ സാക്ഷി ,മറിയക്കുട്ടി,അവസ്ഥാന്തരങ്ങൾ ,പൂജക്ക്എടുക്കാത്തപൂക്കൾ ഒക്കെയും വിഷാദഛായ യുള്ള നല്ലകഥകൾ ആണ് ..റബ്ബറും കുരുമു ളകും തുളസിയും നന്ത്യാർവട്ടവും പള്ളിയും അമ്പലവും ഗ്രാമവും നഗരവും പഴമയും പുതുമയും ബ്യൂറോക്രസിയും രാഷ്ട്രീയവും പത്ര പ്രവർത്തനവും വൈദ്യവൃത്തിയും അധ്യാപനവും സാഹിത്യവും പോലുള്ള സാംസ്കാരികവും പ്രാദേശികവും തൊഴിൽപരവുമായ പലമകളാൽ സമ്പന്നമായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ കേരളീയജീവിതത്തിൻറ്റെ ചിത്രവും ,ചരിത്രവും വെളിവാക്കുന്ന കണ്ണ് നനയിക്കുന്ന കഥകളുടെ സമാഹാരം ആണ് ഈ പുസ്തകം .