മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ യഥാർത്ഥ പേര് പാലൂർ മാധവൻ നമ്പൂതിരി എന്നാണ്. എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല.എംഎൻ പാലൂരിന്റെ ആത്മകഥയാണ് കഥയില്ലാത്തവന്റെ കഥ. 2013ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.കഥകളിയും സംസ്‌കൃതവും പഠിച്ചെങ്കിലും ഡ്രൈവറായി ജീവിതം തുടങ്ങി 1957ൽ ജോലി തേടി ബോംബയിലേക്ക് പോവുകയും ദുരിതജീവിതങ്ങളുടെ അവസാനം സംതൃപ്ത മനസ്സോടെ വിമാനമേറി നാട്ടിൽ തിരിച്ചെത്തുകയും ചെയ്ത ഗ്രന്ഥകാരൻ തന്റെ ജീവിതത്തിലനുഭവിച്ച ദൈന്യതയും ദുരിതവും സൗഹൃദവും കവിത തുളുമ്പുന്ന ഗദ്യരൂപത്തിൽ പകർത്തിയിട്ടുണ്ട് ഈ കൃതിയിൽ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി .