കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട്. മേഴത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട,പഴയഅനാചാരങ്ങൾക്കെതിരെപ്രവർത്തിച്ചു.കഴിഞ്ഞനൂറ്റാണ്ടിന്റെഒടുവിലാരംഭിച്ച്പല ദിശകളിലൂടെയും വ്യക്തി കളിലൂടെയും വളർന്ന് ഭാഷയെയും സംസ്കാരത്തെയും ഉണർത്തി മുന്നോട്ടുപോയകേരളീയനവോത്ഥാനത്തിന്റെഏറ്റവുംസാരവത്തായചിലമൂല്യങ്ങളാണ്വി.ടിയിലുംഅദ്ദേഹത്തിന്റെമനുഷ്യദർശനത്തിലുംപൂർത്തിനേടിയത്.