പ്രീഡിഗ്രി വിദ്യാഭ്യാസകാലത്തു തന്നെ പിതാവ് പിന്തുടർന്നവഴിതന്നെഅജിതയുംതിരഞ്ഞെടുത്തു.1960 കളുടെ അവസാനത്തിൽ അജിത നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടയായി. തലശ്ശേരി-പുൽപ്പള്ളി ‘ആക്ഷനുകൾ’ നടത്തിയ സംഘത്തിലെ ഏക സ്ത്രീയായിരുന്നുഅജിത.കുന്നിക്കൽനാരായണന്റെയും അജിതയുടെയും മറ്റും നേതൃത്വത്തിൽ കേരളത്തിൽ രൂപംകൊണ്ട നക്സലൈറ്റ് ഗ്രൂപ്പ്, ചാരുമജൂംദാറുടെ 'ഉന്മൂലന'സിദ്ധാന്തത്തോട് വിയോജിച്ചു. സാമ്രാജ്യത്വത്തിന്റെയും ഭരണകൂടത്തിന്റെയും മർദ്ദനോപകരണമായ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയെന്ന നയമാണ് ഇവർ സ്വീകരിച്ചത്. അങ്ങനെയാണ് തലശ്ശേരി, പുൽപ്പള്ളി സ്റ്റേഷനുകൾക്കെതിരെ ആക്രമണം നടത്തിയത്. പുൽപ്പള്ളി പൊലീസ് സ്റ്റേഷനാക്രമണകേസിൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ, അജിത കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു.ഈ പുസ്തകം ചരിത്രമാണ്. അജിത എന്ന വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ചരിത്രം. ഇത് മലയാളികളുടെ ജീവിതത്തെ സ്പര്‍ശിക്കാതെ കടന്നുപോകുന്നില്ല. അവകാശപ്പോരാട്ടങ്ങള്‍ നടത്തുന്ന സ്ത്രീകള്‍, ആദിവാസികള്‍, ദതിലതര്‍, കര്‍ഷകര്‍, ഭൂരഹിതര്‍ തുടങ്ങി അതിരുവത്കരിക്കപ്പെട്ട മുഴുവന്‍ മനുഷ്യരോടുമൊപ്പം നിന്ന് തളരാതെ പോരാടുന്ന 'അജിത'യെന്ന അപൂര്‍വ്വ പ്രതിഭാസത്തില്‍നിന്ന് മലയാളത്തിനു ലഭിക്കുന്ന മഹാസമ്മാനം .അജിത തൻ്റെ മകളുടെ ആവശ്യപ്രകാരം എഴുതിയ പുസ്തകം.